« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Thursday, February 28, 2013

ശാസ്ത്രജ്യോതിക്ക് സമാപനം

വീയപുരം -ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഹരിപ്പാട് ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ,അദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് , കേരള സ്റ്റേറ്റ് ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍ സില്‍ എന്നിവയുടെ സഹകരണത്തോടെ ഫെബ്രുവരി 1 മുതല്‍ 28 വരെ നീണ്ടുനിന്ന പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ശാസ്ത്രജ്യോതി പരിപാടി ശാസ്ത്ര സമ്മേളനത്തോടെ വീയപുരം ഗവ.എച്ച്.എസ്സില്‍ സമാപിച്ചു. ശാസ്ത്ര സമ്മേളനത്തില്‍ സ്കൂള്‍ പി.ടി.എ വൈസ് പ്രസിജഡന്റ് എം. ഹാഷിം അദ്ധ്യക്ഷതവഹിച്ചു.ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്അംഗം
കുമാരി പി.ഓമന സമ്മേളനം ഉദ്ഘാടനം ചെയ്തു.വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ബി.രാധമ്മ,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാ ജയചന്ദ്രന്‍,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിന്‍ പെരുമാള്‍,ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍,സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഉപജില്ലാ സെക്രട്ടറി സി.ജി.സന്തോഷ്,അദ്ധ്യാപികയായ പി.എസ് സിന്ധുകുമാരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് തോമസ് മാത്യൂസ് സ്വാഗതവും ഗിരീഷ് കുമാര്‍വീശദീകരണവും നടത്തി.യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് ജേതാവും എസ് .ഡി കോളേജിലെ ‍ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ജി .നാഗേന്ദ്ര പ്രഭു മുഖ്യ പ്രഭാഷണം നടത്തി.സബ്ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിമല യോഗത്തില്‍ കൃത‍ജ്ഞത രേഖപ്പെടുത്തി.സമ്മേളനത്തില്‍ വിവിധസ്കൂളുകളില്‍ നിന്നായി കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.

No comments:

Post a Comment