« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Saturday, February 8, 2014

ശാസ്ത്ര-2014 ശാസ്ത്ര പ്രഭാഷണം നടന്നു

 ഹരിപ്പാട് : ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ ശാസ്ത്രബോധത്തെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സബ് ജില്ലാസയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ  നേതൃത്വത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് ,കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍  , മാതൃഭൂമി സീഡ് എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച ശാസ്ത്ര -2014 ന്റെ ഭാഗമായുള്ള ശാസ്ത്ര പ്രഭാഷണം കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂളില്‍ നടന്നു.'ഭൗതിക ശാസ്ത്രത്തിലെ നൂതനപ്രവണതകള് ‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആലപ്പുഴ എസ്.‍ഡി കോളേജിലെ ഭൗതികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീജിത്ത്. കെ പിഷാരടിയാണ് പ്രഭാഷണം നടത്തിയത്.കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്കൂള്‍ ഹെഡ് മിസ്ട്രസ് സുഷമാകുമാരി ,സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ഹരിപ്പാട് സബ് ജില്ലാ സെക്രട്ടറി സി.ജി സന്തോഷ്, എന്നിവര്‍ സംസാരിച്ചു. സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും അദ്ധ്യാപകരു പങ്കെടുത്തു.
           'പരിസ്ഥിതിയുംമനുഷ്യപുരോഗതിയും' എന്നതിനെ അടിസ്ഥാനമാക്കിയുള്ള  ശാസ്ത്രപ്രഭാഷണം ഫെബ്രുവരി 15 ശനിയാഴ്ചരാവിലെ 10 മണിക്ക് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ വെച്ച് നടക്കും. മാത‍ഭൂമിസീഡ് ജില്ലാ എക്സിക്യൂട്ടീവ് അമ‍ൃതാസെബാസ്റ്റ്യനാണ്   പ്രഭാഷണം നടത്തുന്നത്.

No comments:

Post a Comment