« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, February 2, 2014

ശാസ്ത്ര -2014 ന് തുടക്കം


നടുവട്ടം. ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാസ്ത്രബോധത്തേയും ശാസ്ത്രചിന്തയേയും ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് , കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 1 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര -2014 പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ ആലപ്പുഴ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ജിമ്മികെ. ജോസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രമെന്നത് സത്യമാണ്. നിരവധി ശാസ്ത്രകാരന്മാരുടെ ദീര്‍ഘനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ശാസ്ത്രം ഇന്നത്തെ നിലയിലെത്തിയത്. അവരുടെ ജീവിത സമര്‍പ്പണമാണ് ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക് ഏറെ സഹായകരമായത്. ചോദ്യങ്ങളിലൂടെ സത്യം കണ്ടെത്താന്‍ ശ്രമിച്ച സോക്രട്ടീസ് ,പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്നുപോയ യൂക്ലിഡ് ,ടോളമി , ഗലീലിയോ തുടങ്ങിയവര്‍ ശാസ്ത്രത്തെ ഇന്നത്തെ നിലയിലെത്തിക്കാന്‍ ആത്മസമര്‍പ്പണം ചെയ്തവരാണ്.പരീക്ഷണാത്മകമല്ലാത്ത ശാസ്ത്രത്തിന് പൂര്‍ണതയില്ല.അരിസ്റ്റോട്ടിലിന്റെ നിഗമനങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെ പോയത് പരീക്ഷണ നിരീക്ഷണാടിസ്ഥാനത്തിലുള്ളവഅല്ലാതിരുന്നതിനാലാണ്. ശാസ്ത്രമെന്നത് പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളുടെ ആകെത്തുകയാണ്. ശാസ്ത്ര -2014 ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. നടുവട്ടം വി.എച്ച്.എസ് എസ് മാനേജര്‍ എം.എസ് മോഹനന്‍ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് എല്‍. രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി പരിപാടികളുടെ വിശദീകരണം നടത്തി. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ് കുമാര്‍ ,എച്ച്.എം ഫോറം കണ്‍വീനര്‍ ജോണ്‍ഫിലിപ്പോസ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.രമേഷ് കുമാര്‍, സി.എസ് ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് ബി.രാജേഷ് , സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സബ് ജില്ലാ സെക്രട്ടറി സി.ജി സന്തോഷ് എന്നിവര്‍ സംസാരിച്ചു.മനുഷ്യനും ശാസ്ത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ.ജി.നാഗേന്ദ്രപ്രഭു ശാസ്ത്രപ്രഭാഷണം നടത്തി.

No comments:

Post a Comment