« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, October 22, 2017

ഹരിപ്പാട് ഉപജില്ല ശാസ്ത്രോത്സവം മുതുകുളത്ത് സമാപിച്ചു.


മുതുകുളം; ഹരിപ്പാട് ഉപജില്ലാ ശാസ്ത്രോത്സവം മുതുകുളം വി.എച്ച്.എസ്.എസ്സില്‍ സമാപിച്ചു.
ഗണിതശാസ്ത്രമേളയില്‍ കെ.എ.എം യു.പി സ്കൂള്‍ മുതുകുളം (എല്‍.പി ) മണ്ണാറശ്ശാല യു.പി സ്കൂള്‍ (യു.പി), ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ( ഹൈസ്ക്കൂള്‍ ) ,മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍,  ഹരിപ്പാട് ( ഹയര്‍സെക്കന്‍ററി) എന്നീ വിദ്യാലയങ്ങളും ശാസ്ത്രമേളയില്‍ എല്‍.പി, യു.പി വിഭാഗത്തില്‍ മണ്ണാറശ്ശാല യു.പി .സ്കൂളും  ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ബി.ബി.എച്ച്.എസ്. നങ്ങ്യാര്‍കുളങ്ങരയും ഹയര്‍
സെക്കന്‍ററി വിഭാഗത്തില്‍ ആയാപറമ്പ് ഗവ.ഹയര്‍സെക്കന്‍ററി സ്കൂളും ഓവറാള്‍ ചാമ്പ്യന്മാരായി.
സാമൂഹ്യശാസ്ത്രമേളയില്‍ മണ്ണാറശ്ശാല യു.പി സ്കൂള്‍ ( എല്‍.പി,യു.പി വിഭാഗം ) , ബി.ബി.എച്ച്.എസ്. നങ്ങ്യാര്‍കുളങ്ങര (എച്ച്.എസ്. വിഭാഗം ). വി.എച്ച്.എസ്.എസ് മുതുകുളം ( ഹയര്‍സെക്കന്‍ററി വിഭാഗം) എന്നീ വിദ്യാലയങ്ങളും  പ്രവൃത്തി പരിചയമേളയില്‍ മണ്ണാറശാല യു.പി സ്കൂള്‍ എല്‍.പി, യു.പി വിഭാഗത്തിലും കാര്‍ത്തികപ്പള്ളി സെന്‍റ്തോമസ് എച്ച്.എസ്.എസ് ഹൈസ്ക്കൂള്‍ വിഭാഗത്തിലും
വി.എച്ച്.എസ്.എസ് മുതുകുളം ഹയര്‍സെക്കന്‍ററി വിഭാഗത്തിലും ചാമ്പ്യന്മാരായി. 
ഐ.ടി ,മേളയില്‍ ആയാപറമ്പ് ഗവ.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി
സമാപന സമ്മേളനം മുതുകുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷേര്‍ളി മോഹന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്  പി.ആര്‍. അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ കെ.വി.ഷാജി, സമ്മാനദാനം നിര്‍വ്വഹിച്ചു. മുതുകുളം വി.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ററി വിഭാഗം പ്രിന്‍സിപ്പല്‍ എ. അനിരുദ്ധന്‍. എസ്. നാഗദാസ്. സി.ജി.സന്തോഷ്, എ. അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.

Sunday, October 12, 2014

ആവേശമായി ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ്

ഹരിപ്പാട് - ഹരിപ്പാട് ഉപജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അദ്ധ്യാപകകൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ് , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളില്‍ ആരംഭിച്ച സംയോജിത മാലിന്യ നിര്‍മ്മാര്‍ജന പരിപാടിയാ
യ ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടിയുടെ ഭാഗമായി ഹരിപ്പാട് ആരൂര്‍ എല്‍.. പിസ്കൂളില്‍ ജൈവ കൃഷിക്കായി നിലമൊരുക്കലും തൈനടല്‍ പരിപാടിയും സാമൂഹ്യസംഘടനയായ സമഭാവന സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.സ്കൂള്‍ ഹെഡ്മിസ്ട്രസ് മയൂരവല്ലി, ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് സബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ജി .സന്തോഷ്, എസ്.എം.സി ചെയര്‍ പേഴ്സണ് നിഷ,സമഭാവനസാംസ്ക്കാരികവേദി ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍, പരിസ്ഥിതി പ്രവര്‍ത്തകയും ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് കാര്‍ഷിക ഉപദേശകയുമായ വാണി, പ്രൊഫ. ശ്രീമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്കൂളിലെ ജൈവകൃഷിപ്രവര്‍ത്തനങ്ങള്‍ക്ക് സമഭാവനയുടെപിന്തുണ നല്‍കും.സ്കൂളുകളിലെ ജൈവമാലിന്യങ്ങളെ ജൈവവളമാക്കി മാറ്റി ജൈവകൃഷി നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. വൃത്തിയുള്ള കാമ്പസ് വിഷമില്ലാത്ത ഭക്ഷണം എന്നതാണ് ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് പരിപാടിയുടെ മുദ്രാവാക്യം.

Sunday, September 28, 2014

വിജ്ഞാനം പകര്‍ന്ന് ബാലശാസ്ത്ര കോണ്‍ഗ്രസ് ക്ലാസ്

പള്ളിപ്പാട്- ഇരുപത്തിരണ്ടാമത് ദേശീയ ബാലശാസ്ത്രകോണ്‍ഗ്രസ്സിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ജില്ലയില്‍ ആദ്യമായി ഹരിപ്പാട് സബ്ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ലാസ്സില്‍ സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി നിരവധികുട്ടികള്‍ പങ്കെടുത്തു. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത് . NCSC-2014 ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ.എച്ച്.ശ്രീകുമാര്‍ ക്ലാസ്സെടുത്തു.പരിശീലനപരിപാടിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍ ,നടുവട്ടം വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.രമേശ്കുമാര്‍, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി സി.ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു

Saturday, September 27, 2014

കാമ്പസുകള്‍ വൃത്തിയാക്കാന്‍ ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകള്‍ തയ്യാറെടുക്കുന്നു

ഹരിപ്പാട് -ക്ലീന്‍ കാമ്പസ് ഗ്രീന്‍ കാമ്പസ് എന്ന പേരില്‍ ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സയന്‍സ് ഇനിഷ്യേറ്റീവ് , മാതൃഭൂമി സീഡ് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സംയോജിത മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള അദ്ധ്യാപകര്‍ക്കുള്ള പരിശീലനം സെപ്തംബര്‍ 27 ന് ഹരിപ്പാട് ഗവ.ബോയ്സ് ഹയര്‍സെ്ക്കന്‍റെറി സ്കൂളില്‍ നടന്നു. പരിശീലന പരിപാടിയില്‍ അമ്പലപ്പുഴ ബ്ലോക്ക് ഡവലെപ്പ്മെന്‍റ് ആഫീസര്‍ വേണുഗോപാല്‍ ,വാണി എന്നിവര്‍ ക്ലാസ്സെടുത്തു. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍, ബോയ്ഹയര്‍സെക്കന്‍ററിസ്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ.കെ.പിള്ള,സബ് ജില്ലാസയന്‍സ് ക്ലബ്ബ് സെക്രട്ടറി സി.ജി.സന്തോഷ്, ജോ.സെക്രട്ടറി വിമല എന്നിവര്‍ സംസാരിച്ചു.