« »
Sign-up for FREE Regular Newsletter.
 സ്വാഗതം: സി.ജി.സന്തോഷ്, സെക്രട്ടറി,സയന്‍സ്  ക്ലബ്ബ് അസോസിയേഷന്‍,ഹരിപ്പാട് സബ് ജില്ല അദ്ധ്യക്ഷപ്രസംഗം: കെ.ചന്ദ്രമതി ടീച്ചര്‍,എ.ഇ.ഒ,ഹരിപ്പാട് ഉദ്ഘാടനം ഡോ.ജി.നാഗേന്ദ്രപ്രഭു (അസോ.പ്രൊഫ.ജന്തുശാസ്ത്രഗവേഷണവിഭാഗം,എസ്.ഡി.കോളേജ്,ആലപ്പുഴ. മുഹമ്മദ് നിസാര്‍ ,സീസണ്‍വാച്ച് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ രഞ്ചനടീച്ചര്‍,ഹെഡ്മിസ്ട്രസ്, ഗവ.യു.പി നങ്യാര്‍കുളങ്ങവിവിധസ്കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ വൃക്ഷനിരീക്ഷണംസീസണ്‍വാച്ച് പരിശീലനം ഒരുമയോടെ പ്രവര്‍ത്തിക്കാം

Sunday, September 29, 2013

കടലാസ് രൂപങ്ങളുടെ വിസ്മയങ്ങളുമായി ഒറിഗാമി പരിശീലനം

നങ്യാര്‍കുളങ്ങര  - കടലാസുകൊണ്ട് വിവിധരൂപങ്ങള്‍ സൃഷ്ടിച്ച് ഷുക്കൂര്‍സാര്‍ ശലഭവും തൊപ്പിയും ഗണിതരൂപങ്ങളുമൊക്കെ തീര്‍ത്തപ്പോള്‍ അദ്ധ്യാപകര്‍ അക്ഷമരായി. സാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കടലാസുകഷണങ്ങള്‍ സ്വന്തം കരവിരുതില്‍ രൂപങ്ങളായപ്പോള്‍ പലരുടേയും മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍വെച്ച് ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എല്‍.പി ,യു.പി അദ്ധ്യാപകര്‍ക്കുള്ള ഒറിഗാമി പരിശീലനമാണ് രംഗം.വിവിധ സ്കൂളുകളില്‍ നിന്നായി മുപ്പതോളം അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് രഞ്ചനടീച്ചര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ സെക്രട്ടറി  സി.ജി.സന്തോഷ് വിശദീകരണം നടത്തി. ചേര്‍ത്തല ചെമ്പകച്ചൂട് ഗവ.യു.പി സ്കൂള്‍ അദ്ധ്യാപകനായ ഷുക്കൂര്‍ സാര്‍ ക്ലാസ്സെടുത്തു.ഗീതടീച്ചര്‍ (ആരൂര്‍.എല്‍.പി.എസ് ) നന്ദിരേഖപ്പെടുത്തി.

No comments:

Post a Comment