പള്ളിപ്പാട്- ഇരുപത്തിരണ്ടാമത് ദേശീയ ബാലശാസ്ത്രകോണ്ഗ്രസ്സിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ജില്ലയില്‍ ആദ്യമായി ഹരിപ്പാട് സബ്ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ലാസ്സില്‍ സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി നിരവധികുട്ടികള്‍ പങ്കെടുത്തു. പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ചായിരുന്നു ക്ലാസ് സംഘടിപ്പിച്ചത് . NCSC-2014 ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ.എച്ച്.ശ്രീകുമാര്‍ ക്ലാസ്സെടുത്തു.പരിശീലനപരിപാടിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ കെ.ചന്ദ്രമതി ടീച്ചര്‍ ,നടുവട്ടം വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി.എസ് ഗീതാകുമാരി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബി.രമേശ്കുമാര്‍, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന് സെക്രട്ടറി സി.ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment